മലയാള സിനിമ എപ്പോഴും മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമായിരുന്നു. എന്നാൽ കുറച്ച് വർഷമായി മലയാളത്തിൽ പുതുമുഖ താരങ്ങൾ കത്തിനിൽക്കുന്നു. ചെറുപ്പക്കാരുടെ ശൈലി, അവർ ആണ് അടുത്ത സൂപ്പർസ്റ്റാർസ് എന്ന് സൂചിപ്പിക്കുന്നു. ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ചില ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്നു എന്നതാണ് അവരുടെ വിജയം. ഉജ്ജ്വലമായ അഭിനയത്തിലൂടെ കാണികൾക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുക്കാൻ യുവത്വത്തിനു സാധിക്കുന്നു.
പൃഥ്വീരാജ്
പൃത്വിയെ സംബന്ധിച്ച് സിനിമ എന്നത് പുതുമനിറഞ്ഞ മേഖലയല്ല. മലയാളത്തിൽ നിറഞ്ഞു നിന്ന സുകുമാരനെന്ന നടന്റെ മകനാണ് പൃഥ്വീ. നന്ദനത്തിലൂടെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൃഥ്വീ മലയാള സിനിമയിൽ സ്വന്തമായിട്ടൊരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. മലയാളത്തിലെ മാത്രമല്ല, തമിഴിലും ഒരുപാട് ആരാധകരുള്ള താരാണ് രാജു. മികച്ച അഭിനയത്തിലൂടെയും സെലക്‍ടീവ് ആയിട്ടുള്ള ചിത്രങ്ങളിലൂടെയുമാണ് അദ്ദേഹം സൂപ്പര്‍ താരമായി വളര്‍ന്നത്. അടുത്തിടെ ഇറങ്ങിയ 'പാവാട' ജനമനസ്സുകളെ കീഴടക്കി മുന്നേറുന്നത് അതിന്റെ ഒരു ഉദ്ദാഹരണമാണ്.
നിവിൻ പോളി
നഗരത്തിന്റെ ടെയിസ്‌റ്റ്, കാലത്തിനനുസരിച്ച രസം എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്ന യുവതാരമാണ് നിവിൻ. 2015 നിവിനെ സംബന്ധിച്ച് വിജയങ്ങൾ മാത്രമായിരുന്നു. പ്രേമം, ഒരു വടക്കൻ സെൽഫി, മിലി, ബംഗളൂർ ഡെയ്സ് എന്നീ ചിത്രങ്ങള്‍ അമ്പരിപ്പിക്കുന്ന വിജയങ്ങളായിരുന്നു. അതുമാത്രമല്ല, ഈ അടുത്തിടെ ഇറങ്ങിയ "ആക്ഷൻ ഹീറോ ബിജു" ബോക്സ് ഓഫീസിൽ വിജയം കുറിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന നിവിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് മോളിവുഡ്.
ഫഹദ് ഫാസിൽ
താര കുടുംബത്തിൽ നിന്നു വന്നതാണെങ്കിലും തന്റെതായ ശൈലിയിൽ സ്വാഭാവികമായ അഭിനയം കാഴ്ചവച്ചു മുൻനിരയിൽ നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് പരാജയമായതിനെതുടർന്ന് സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്ന ഫഹദ് പിന്നീട് കേരള കഫെയിലൂടെ ശക്തമായ തിരച്ച്ചുവരവ് നടത്തുകയായിരുന്നു. ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങള്‍ മികച്ച ചിത്രങ്ങൾ ആണ് ഫഹദിന് മലയാളസിനിമയില്‍ ശക്തമായ സ്ഥാനം നല്‍കിയത്. പുതിയതായി ഇറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് ഫഹദിന്റെ മറ്റൊരു ഹിറ്റ്.
ജയസൂര്യ
ഒരു മിമിക്രിയില്‍ നിന്നും സ്‌റ്റാര്‍ പദവിയിലെക്ക് ജയസൂര്യയെ എത്തിച്ചത് അത്മവിശ്വാസവും അഭിനയ മികവുമായിരുന്നു. കഥാപാത്രങ്ങളോട് ജയസൂര്യ കാണിക്കുന്ന ആത്മാർഥത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വ്യത്യസ്തമായ കഥകൾ തിരഞ്ഞെടുക്കാൻ ജയൻ എപ്പോഴും ശ്രമിക്കാറുണ്ട്. മലയാള സിനിമയുടെ ഭാവി വാക്താനമാണ് ഈ ചെറുപ്പക്കാരന്‍.
ദുൽഖര്‍ സൽമാൻ
മലയാള സിനിമയുടെ ഭാവി വാഗ്‌ദാനമാണ് ദുൽഖര്‍ സൽമാൻ. ദുൽഖറിന്റെ അഭിനയം മലയാളത്തിൽ വലിയ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. ബംഗളൂർ ഡെയ്‌സിന് പിന്നാലെ ചാർളിയും ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. ഒകെ കൺമണിയിലെ അഭിനയത്തിനു ആദിത്യ റോയ് കപൂറിൽ നിന്നും അഭിനന്ദനം ഏറ്റുവാങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒകെ കൺമണി ദുൽഖറിന്റെ വിജയങ്ങളിലെ ഏറ്റവും വലിയ നാഴിക കല്ലാണ്.