'കോശിച്ചായന്റെ പറമ്പ്'ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 3 ഫെബ്രുവരി 2022 (10:39 IST)
സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ചിത്രീകരണം തൊടുപുഴ മുട്ടത്താണ് തുടങ്ങിയത്.സലീംകുമാര്‍, ജാഫര്‍ ഇടുക്കി,സോഹന്‍ സീനുലാല്‍,സുധി കോപ്പ,കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍ എന്നീ താരങ്ങളും സിനിമയിലുണ്ട്.
 
ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയും ജസ്സല്‍ സഹീര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിസ്സാര്‍,കല-സന്തോഷ് വെഞ്ഞാറമൂട്. സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ ജോണി ആണ് ചിത്രം നിര്‍മിക്കുന്നത്.
പുതുതായി ചിത്രീകരണം ആരംഭിച്ച മലയാള സിനിമയാണ് 'കോശിച്ചായന്റെ പറമ്പ്'.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍