സര്‍പ്രൈസുകള്‍ നിരന്തരമായി നല്കുന്നു എന്നതുകൊണ്ടാണ് മമ്മൂട്ടി നാലുപതിറ്റാണ്ടിനിപ്പുറവും മെഗാസ്റ്റാറായി തുടരുന്നത്. യാത്ര, പേരന്പ് എന്നീ അന്യഭാഷാ സിനിമകള്‍ക്ക് ശേഷമെത്തിയെ മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തമിഴകത്തുനിന്നുള്ള വിശേഷമാണ് ഇനി പറയുന്നത്.
തമിഴ് നാട്ടില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍ മലയാളികള്‍ മാത്രമാണ് ആ സിനിമകള്‍ കാണാനെത്തുക. ‘പ്രേമം’ പോലെ അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് തമിഴരും ഒരുപോലെ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ കളി മാറുകയാണ്. മധുരരാജ കാണാന്‍ മലയാളികളേക്കാള്‍ കൂടുതല്‍ തമിഴ് ജനതയാണ് ആവേശത്തോടെ എത്തുന്നത്.
ബാംഗ്ലൂരിലും ഇതുതന്നെ സ്ഥിതി. മധുരരാജ കളിക്കുന്ന തിയേറ്ററുകളില്‍ ആഘോഷത്തിന്റെ പൊടിപൂരമാണ്. അതുകൊണ്ടുതന്നെ, ഈ സിനിമയുടെ റീമേക്ക് ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. തമിഴില്‍ അജിത് അഭിനയിക്കുമെന്നാണ് സൂചന.