എമ്പുരാന്‍ റിലീസിനു മുന്‍പ് മൂന്നാം ഭാഗം 2026 ല്‍ ആരംഭിക്കാമെന്ന ആലോചനയുണ്ടായിരുന്നു. വലിയ മുതല്‍മുടക്കില്‍ മൂന്നാം ഭാഗം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ റിലീസിനു ശേഷം ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായതോടെ തിരക്കഥാകൃത്ത് മുരളി ഗോപിയും നിര്‍മാതാക്കളും തമ്മില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.