അമേരിക്കൻ ഉപരോധം തുടർന്നാൽ മേഖലയിലെ എല്ലാ ചരക്കുനീക്കവും തടയും, ഭീഷണിയുമായി ഇറാൻ

Jithin Raj

വ്യാഴം, 16 ഏപ്രില്‍ 2026 (13:20 IST)
ഇറാനെതിരായ അമേരിക്കയുടെ നാവിക ഉപരോധം നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍. ഉപരൊധം തുടരുകയാണെങ്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍,ചെങ്കടല്‍ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങളും തടയുമെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടെ നിയമവിരുദ്ധമായ ഉപരോധം സായുധമായി തന്നെ നേരിടുമെന്നും പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്നും ഇറാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
 
ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി ഏപ്രില്‍ 2നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാവല്യത്തില്‍ വന്നത്.മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ നീക്കണമെന്നും ഇറാന് മുകളിലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കണം എന്നിവയുള്‍പ്പടെ 10 ആവശ്യങ്ങളാണ് ഇറാന്‍ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന്‍ തുറമുഖങ്ങളില്‍ നിന്ന് വരുന്നതും പോകുന്നതുമായ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ അമേരിക്കന്‍ ഉപരോധത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇറാന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍