മധുരനാരങ്ങയിലെ ആദ്യഗാനം - ‘ഒരു നാള്‍ ഇനി നാം’

തിങ്കള്‍, 6 ജൂലൈ 2015 (14:50 IST)
ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങയിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരു നാള്‍ ഇനി നാം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഒന്നും മിണ്ടാതെ എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരനാരങ്ങ. സൂപ്പര്‍ ഹിറ്റ് സുഗീത് ചിത്രം ഓര്‍ഡിനറിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ നിഷാദ് കോയയാണ് മധുരനാരങ്ങയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 


വെബ്ദുനിയ വായിക്കുക