ഫഹദിന്റെ മാസ് പ്രകടനം, ബോക്‌സോഫീസിൽ തരംഗമായി കുമ്പളങ്ങി നൈറ്റ്‌സ്!

വെള്ളി, 8 ഫെബ്രുവരി 2019 (13:15 IST)
ഫഹദ് ഫാസിൽ ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. മികച്ചതെന്തെങ്കിലും കാണികൾക്ക് സമ്മാനിക്കാൻ ഫഹദിന് ഉണ്ടാകുമെന്ന് കാണികൾക്ക് അറിയാം. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്.
 
ഫഹദ് മാത്രമല്ല, ഷെയിന്‍ നീഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തിൽ മികച്ച അഭിനയം തന്നെയാണ് കാഴ്‌ചവെച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്‌ത ചിത്രം ബോക്‌സോഫീസ് ഹിറ്റായി മാറിയിരിക്കുകയാണ്.
 
ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണന്റെ കന്നിച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. കേരളത്തില്‍ മുഴുവനുമായി നൂറ് തിയേറ്ററുകളിലായിരുന്നു ചിത്രം ആദ്യദിനം ഓടിയത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 14 ഷോ ആയിരുന്നു ലഭിച്ചത്. 
 
ഇതില്‍ നിന്നും 4.39 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. അതേ സമയം കൊച്ചിന്‍ സിംഗിള്‍സില്‍ അതിലും മികവുറ്റ പ്രകടനമായിരുന്നു. ഇവിടെ 26 ഷോ ലഭിച്ചപ്പോള്‍ അതില്‍ നിന്നുമായി 6.06 ലക്ഷമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് വാരിക്കൂട്ടിയത്. 95 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു സിനിമയുടെ ഈ നേട്ടം.
 
കൊച്ചിന്‍ പ്ലെക്‌സില്‍ മാത്രമല്ല തിരുവനന്തപുരത്തും നല്ല പ്രതികരമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം 19 ഷോ ലഭിച്ചപ്പോള്‍ അതില്‍ നിന്നും 4.77 ലക്ഷമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ആദ്യദിന കളക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
എന്നാൽ കേരളാ ബോക്‌സോഫീസ് കളക്ഷൻ അറിയാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ തന്നെ ഈ കണക്ക് പുറത്തുവിടും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍