കമന്റുകള്‍ അതിരുകടന്നു; സദാചാരവദികള്‍ക്ക് ചുട്ടമറുപടിയുമായി കനിഹ

ചൊവ്വ, 20 ജനുവരി 2015 (17:18 IST)
ഫേസ്ബുക്കിലെ സദാചാര പോലീസുകാര്‍ക്കെതിരെ ചുട്ട മറുപടിയുമായി നടി കനിഹ. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വന്ന കമന്റ്സ് അതിരുകടന്നതാണ് കനിഹയെ ചൊടിപ്പിച്ചത്. തനിക്ക് യോജിക്കുമെന്ന് തോന്നുന്ന  വസ്ത്രങ്ങള്‍  50 വയസായാലും ധരിക്കുമെന്ന് കനിഹ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ബീച്ചില്‍ വിനോദയാത്രയ്ക്ക് പോയ തനിക്ക് ബീച്ചില്‍ സാരി ഉപയോഗിക്കണമായിരുന്നോ എന്നും കനിഹ ചോദിക്കുന്നു.

താനൊരു നാലു വയസുക്കാരന്റെ അമ്മയാണെന്നതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ മകന്‍ ഇടുങ്ങിയ ചിന്താഗതിയുള്ള ഒരാളായി വളരില്ലെന്നും കനിഹ ഫേസ്ബുക്ക് കുറിപ്പില്‍ തുറന്നടിച്ചു. സുഹൃത്തുകള്‍ക്കൊപ്പമുള്ള ഒരു വിനോദയാത്രക്കിടയില്‍ എടുത്ത ചിത്രത്തിനെതിരെയാണ് സദാചാരവാദികളുടെ അതിരുവിട്ട പ്രതികരണമുണ്ടായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക