മഞ്ജു വാര്യര്‍ ചെന്നൈയിലെത്തി കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി, മഞ്ജുവിനെ വാഴ്ത്തി കമല്‍ !

ജതിന്‍ ബോസ്

ശനി, 12 ഒക്‌ടോബര്‍ 2019 (12:11 IST)
മലയാളത്തിന്‍റെ പ്രിയനടി മഞ്ജു വാര്യര്‍ ചെന്നൈയില്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി. കമലിന്‍റെ ഓഫീസിലെത്തിയാണ് മഞ്ജു അദ്ദേഹത്തെ കണ്ടത്. ‘അസുരന്‍’ എന്ന സിനിമയുടെ സ്പെഷ്യല്‍ സ്ക്രീനിംഗിന് ശേഷമായിരുന്നു മഞ്ജു കമലിനെ സന്ദര്‍ശിച്ചത്.
 
അസുരനിലെ അസാധാരണ പ്രകടനത്തിന് മഞ്ജു വാര്യരെ കമല്‍ പ്രശംസിച്ചു. അതിന് ശേഷം ധനുഷിനെ ഫോണില്‍ വിളിച്ച് അനുമോദിക്കാനും കമല്‍ഹാസന്‍ മറന്നില്ല.
 
വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനില്‍ ധനുഷിന്‍റെ ഭാര്യയാണ് മഞ്ജു അഭിനയിച്ചത്. ശിവസാമി എന്ന കഥാപാത്രത്തെ ധനുഷ് അവതരിപ്പിച്ചപ്പോള്‍ ഭാര്യ പച്ചയമ്മയായി മഞ്ജു എത്തി. ധനുഷിന്‍റെയും മഞ്ജുവിന്‍റെയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് അസുരനിലേതെന്നാണ് പൊതു അഭിപ്രായം. 
 
ബോക്സോഫീസിലും അസുരന്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. വിജയ് ചിത്രം ബിഗില്‍ എത്തുന്നതുവരെ ഇതേ പെര്‍ഫോമന്‍സ് തുടരാന്‍ അസുരന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍