ഹൈക്കോടതി ഇടപെടലും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതുമാണ് സിനിമയുടെ റിലീസ് നീളാന്‍ കാരണം. പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ കടുവ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതാണ് തിരിച്ചടിയായത്. ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞിരിക്കുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനോടൊപ്പം ചില വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയില്‍ ഉള്ള വ്യാജ സീനുകള്‍ തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ നടന്നതാണെന്നു പ്രേക്ഷകര്‍ കരുതും. അത് വഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ജോസ് കുരുവിനാക്കുന്നേലില്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു.