ഉർവ്വശി ഒരു മികച്ച നടിയാണെന്ന് നടൻ ജയറാം. ജെബി ജംഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയറാം കൂടെ അഭിനയിച്ചവരിൽ ഇഷ്ട നടി ആരാണെന്ന് തുറന്നു പറഞ്ഞത്. ശോഭന, ഉര്‍വ്വശി, മഞ്ജു, സംയുക്ത എന്നിവരിൽ ആര്‍ക്കൊപ്പം അഭിനയിച്ചതാണ് ഏറ്റവും ഇഷ്ടംമെന്ന അവതാരകന്റെ ചോദ്യത്തിന് ഉർവ്വശിയെന്നായിരുന്നു ജയറാമിന്റെ ഉത്തരം.
മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ജോഡികളായും അല്ലാതേയും അഭിനയിച്ചിട്ടുണ്ട്.