നടി ഹൻസികക്കെതിരെ ഗുരുതര ആരോപണവുമായി മാനേജർ രംഗത്ത്

വ്യാഴം, 15 മാര്‍ച്ച് 2018 (14:53 IST)
തെന്നിന്ത്യൻ നായിക ഹൻസികയ്ക്കെതിരെ ആരോപണവുമായി മാനേജർ രംഗത്ത്. ശമ്പളം തരാതെ താരം തന്നെ പറ്റിക്കുകയായിരുന്നു എന്നാണ് മാനേജർ മുനിസാമി ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരുപാട് നാളുകളായി താരം തനിക്കുള്ള ശമ്പളത്തിൽ വീഴ്ച വരുത്താൻ തുടങ്ങിയിട്ടെന്ന് മുനിസാമി ആരോപിക്കുന്നു.
 
മനേജർ മുനിസാമി ഇതു സംബന്ധിച്ച്  തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിൽ പരാതി നൽകിയിട്ടുണ്ട്. ശമ്പളം നൽകിയിട്ടില്ലെന്ന് തെളിയികുന്ന ക്രിത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് മാനേജർ പരാതിയിൽ പറയുന്നു.
 
മുനിസാമിയുടെ പരാതിയിൽ നടികർ സംഘം ഹൻസികയോട് വിശദീകരണം തേടും. ഹൻസികയുടെ സിനിമയിലെ വേതനമുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നത് അമ്മയായ മോണാ മോ‌ട്‌വാനി ആണ് എന്നത് തെന്നിന്ത്യൻ സിനിമാ രംഗത്ത് മുഴുവൻ അറിയപ്പെടുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് മുനിസാമിയുടെ പരാതി വാർത്തയാകുന്നത്. ഏതായാലും പരാതിയോട് പ്രതികരിക്കാൻ ഹൻസികയോ അമ്മയോ ഇതേവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ദേയമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍