ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് മാസം പൈസ കിട്ടുമോ ? രസകരമായ മറുപടി നല്‍കി ഗിന്നസ് പക്രു

കെ ആര്‍ അനൂപ്

ചൊവ്വ, 15 ജൂണ്‍ 2021 (09:56 IST)
സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാനും താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്. അത്തരത്തില്‍ ഗിന്നസ് പക്രുവിന്റെ പേരിനൊപ്പമുള്ള ഗിന്നസിനെ കുറിച്ചുള്ള ഒരു ചോദ്യമാണ് ആരാധകന്‍ ചോദിച്ചത്. 'ചേട്ടാ ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് മാസം പൈസ കിട്ടുമോ' എന്നായിരുന്നു ക്വസ്റ്റ്യന്‍. രസകരമായ മറുപടിയാണ് നടന്‍ ഇതിന് നല്‍കിയത്.
 
' പണി എടുത്താല്‍' എന്നായിരുന്നു പക്രു മറുപടിയായി പറഞ്ഞത്. മിമിക്രി വേദിയുടെ സിനിമയിലെത്തി സംവിധായകനായി വരെ അദ്ദേഹം തിളങ്ങി. 'കുട്ടീം കോലും' എന്ന സിനിമയാണ് പക്രു ആദ്യമായി സംവിധാനം ചെയ്തത്.സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള നിര്‍മ്മാണ കമ്പനിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍