ഞാൻ സമ്മതിച്ചാൽ നിർത്താം എന്നായിരുന്നു കമൽ പറഞ്ഞിരുന്നത്. ആ പയ്യനിൽ എന്തോ തെളിച്ചം ഞാൻ കണ്ടു. നിന്നോട്ടെ എന്ന് ഞാൻ പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യത്തെ ശമ്പളം നൽകുന്നതും ഞാനാണ് 1000 രൂപ. ദിലീപ് ഒരു [പ്രതിസന്ധി ഘട്ടത്തിൽ അകപ്പെട്ടപ്പോൾ സങ്കടം തോന്നി എന്നും അത്തരം ഒരു മണ്ടത്തരം ദിലീപ് കാട്ടില്ലെന്നാണ് തന്റെ പൂർണ വിശ്വാസം എന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ പറഞ്ഞു.