ഭാര്യ ആർതിയിൽ നിന്നും വിവാഹമോചനം വേണമെന്ന് നടൻ ജയം രവി പ്രഖ്യാപിച്ചത് തമിഴ് ആരാധകർക്കെല്ലാം വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്. 18 വർഷമായി ഭാര്യയ്‌ക്കൊപ്പം സന്തോഷജീവിതം നയിക്കുന്ന ആളായിട്ട് മാത്രമാണ് അതുവരെ ആരാധകർ രവിയെ കണ്ടിരുന്നത്. ഗോസിപ്പ് കോളങ്ങളിൽ പോലും ഇടംപിടിച്ചിട്ടില്ലാത്ത രവി, വിവാഹമോചനത്തിന് വെറും മൂന്ന് മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖം നൽകിയിരുന്നു. വിജയകരമായി ദാമ്പത്യ ജീവിതം നയിക്കുന്നതിന്റെ രഹസ്യം പറഞ്ഞ് വളരെ സന്തോഷവാനായിരുന്നു.
ആർതി-രവി വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ. അതിനിടയിലാണ് കഴിഞ്ഞ ദിവസം കാമുകി എന്ന് പറയപ്പെടുന്ന ഗായിക കെനിഷ ഫ്രാൻസിസുമായി പൊതു ചടങ്ങിൽ രവി മോഹൻ പ്രത്യക്ഷപ്പെട്ടത്. ലിവിങ് ടുഗെതർ ഗോസിപ്പുകൾ ശരിവെക്കുന്ന തരത്തിലായിരുന്നു ഇരുവരും എത്തിയത്. ഇപ്പോഴിതാ രവിയുടെ പ്രണയിനി എന്ന് പറയപ്പെടുന്ന ഗായിക കെനിഷ ഫ്രാൻസിസിനെ കുറിച്ച് ഫിലിം ജേർണലിസ്റ്റ് ചെഗുവേര വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്.
കെനിഷയുടേത് വലിയ പരമ്പര്യമുള്ള കുടുംബമല്ല. ബാംഗ്ലൂരിലാണ് ജനിച്ചത്. ഇപ്പോൾ ഗോവയിലാണ് താമസം. രവിക്ക് മുമ്പ് ഗായിക ഇതിനകം മൂന്ന് പുരുഷന്മാരുമായി പ്രണയത്തിലായിരുന്നെന്നും കൂടാതെ അവരിൽ ഒരാളെ വിവാഹം കഴിച്ചതായും റിപ്പോർട്ടുകളുണ്ട്. പക്ഷെ ആ വ്യക്തി ആരാണ്, അദ്ദേഹവുമായുള്ള കെനിഷയുടെ വിവാഹജീവിതത്തിന് എന്ത് സംഭവിച്ചു, ആ പങ്കാളി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഒരു വിവരവും ആർക്കും അറിയില്ല.
അറുപത് വേദികളിൽ പാടിയിട്ടുള്ള കഴിവുള്ള സ്ത്രീയാണ് കെനിഷയെന്ന് രവി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷെ ഗോവയിലെ പബ്ബുകളിൽ മാത്രമെ കെനീഷ പാടിയിട്ടുള്ളൂ. രവി ഒരിക്കൽ പബ്ബിൽ പോയപ്പോഴാണ് കെനിഷയെ കണ്ടതും പരിചയപ്പെടുന്നതും. രവി പറയുന്നതുപോലെ സിനിമാ ഗാനങ്ങൾക്ക് പിന്നണി പാടി കഴിവ് തെളിയിച്ച സ്ത്രീയല്ല കെനിഷ. കെനിഷയുമായുള്ള ബന്ധം ആരംഭിച്ചതിനുശേഷമാണ് പേര് രവി മോഹനെന്ന് നടൻ മാറ്റിയത്. കുടുംബമാണ് എല്ലാം എന്ന് പറഞ്ഞ് നടന്നിരുന്ന ഒരാൾ എങ്ങനെ ഇങ്ങനെ മാറി എന്നത‍് ഉത്തരം കിട്ടാത്ത ചോദ്യമാണ് എന്നാണ് ചെഗുവേര പറഞ്ഞത്.