ലൈക്കിനൊക്കെ എന്തൊരു ക്ഷാമം? ഫേസ്ബുക്കിൽ ട്രോളർമാരുടെ ‘കുത്തിപ്പൊക്കൽ‘- ഇരയായി സെലിബ്രിറ്റികൾ

വെള്ളി, 1 ജൂണ്‍ 2018 (11:46 IST)
ഫേസ്ബുക്കിൽ കയറി നോക്കിയാൽ നമ്മൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ പഴയ ഫോട്ടോകൾ കാണാനാകും. 2010 മുതലുള്ളത് ഉണ്ട്. ഇതിനെ കുത്തിപ്പൊക്കൽ എന്ന് പറയും. പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ടൈം‌ലൈനിൽ വരുത്തുകയാണ് ട്രോളർമാർ. 
 
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. സൂക്കറിന്‍റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്‍റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിനു പിന്നാലെ ഹോളിവുഡിലെ സൂപ്പർതാരമായ വിന്‍ ഡീസലിന്റേയും ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. 
 
ഇതിനെക്കുറിച്ച് വിദേശ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ഇതിന് ചുവട് പിടിച്ചാണ് മലയാളത്തിലേക്ക് 'കുത്തിപ്പൊക്കല്‍' സംഭവിച്ചത്. ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ എന്നിവർക്കും ഈ കുത്തിപ്പൊക്കൽ ഒരു പാരയായി മാറിയിരിക്കുകയാണ്. 
 
ഇപ്പോള്‍ പുലര്‍ത്തുന്ന പ്രഫഷണലിസമൊന്നും ഫേസ്ബുക്കില്‍ താരങ്ങളുടെ പേജില്‍ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഇതിൽ ചിലർ, തങ്ങളുടെ ഫേസ്ബുക്ക് ഫാൻ പേജാണ് പിന്നീട് ഒഫീഷ്യലായി മാറ്റിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍