ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് ചഞ്ചല്‍. 1998 ല്‍ പുറത്തിറങ്ങിയ എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ ചിത്രം 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലൂടെയാണ് ചഞ്ചല്‍ മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ജോമോള്‍ ആണെങ്കിലും ചഞ്ചലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ചഞ്ചല്‍ അഭിനയിച്ചിട്ടുള്ളത്. പിന്നീട് കുടുംബ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. വിവാഹശേഷം സിനിമ ജീവിതം ഉപേക്ഷിച്ച ചഞ്ചല്‍ ഇപ്പോള്‍ ഉള്ളത് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം അമേരിക്കയിലാണ്. ഹരിശങ്കറാണ് ചഞ്ചലിന്റെ പങ്കാളി. അമേരിക്കയില്‍ ചഞ്ചല്‍ ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നുണ്ട്.