ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നു; വധു നമിതയല്ല, പിന്നെയോ ?

ബുധന്‍, 1 ഫെബ്രുവരി 2017 (12:39 IST)
നടന്‍ ധ്യാന്‍ ശ്രീനിവാസനും നടി നമിതാ പ്രമോദുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം. ധ്യാൻ ഈ വർഷം വിവാഹിതനാകുകയാണെന്ന് സോഷ്യൽമീഡിയയിൽ വാർത്തവന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് നടി നമിത പ്രമോദാണ് ധ്യാനിന്റെ വധുവെന്ന പേരിൽ ചില ഓണ്‍ലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്.
 
ഈ വാര്‍ത്ത വന്നതോടെ വാട്സാപ്പിലും ഫേസ്‌ബുക്കിലുമെല്ലാം അത് വൈറലായി മാറി. എന്നാല്‍ ഈ വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും വെറുതെ ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും നേരത്തേ അടി കപ്യാരേ കൂട്ടമണിയുടെ സമയത്ത് ഇരുവരും തമ്മില്‍ പ്രണയമാണെന്ന് പ്രചരണമുണ്ടായിരുന്നുവെന്നും
നമിതയുടെ അച്ഛന്‍ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. 
 
ധ്യാൻ മറ്റൊരു കുട്ടിയെയാണ് വിവാഹം ചെയ്യുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അര്‍പ്പിതയാണ് അദ്ദേഹത്തിന്റെ വധു. ഏപ്രില്‍ 7ന് വിവാഹവും ഏപ്രില്‍ പത്തിന് എറണാകുളത്ത് റിസപ്ഷനും ഉണ്ടാകും. തിര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം സജിത് ജഗദ്‌നന്ദന്റെ 'ഒരേ മുഖ'മായിരുന്നു

വെബ്ദുനിയ വായിക്കുക