Daveed OTT: സൂപ്പര്‍ഹിറ്റ് ചിത്രം ദാവീദ് ഒടിടിയില്‍ കാണാം

നിഹാരിക കെ.എസ്

ചൊവ്വ, 8 ഏപ്രില്‍ 2025 (10:52 IST)
ആന്റണി വർ​ഗീസ് എന്ന പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് 'ദാവീദ്.' ആക്ഷന് പ്രധാന്യം നൽകി ഒരുങ്ങിയ ചിത്രം തിയേറ്ററിൽ വിജയിച്ചിരുന്നു. ബ്രോമാൻസ്, പൈങ്കിളി എന്നീ ചിത്രങ്ങൾക്കൊപ്പം ഫെബ്രുവരിയിൽ ആയിരുന്നു ദാവീദ് റിലീസ് ആയത്. ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്.
 
ZEE5-ലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഏപ്രിൽ 11 മുതൽ ദാവീദ് സ്ട്രീമിങ് ആരംഭിക്കും. ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ആഷിക് അബു എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിക്കുന്നത്. പെപ്പെയുടെ ക്വിന്റൽ കണക്കിനുള്ള ഇടി കാണാൻ തിയേറ്ററിൽ ആൾക്കൂട്ടമായിരുന്നു. ഒ.ടി.ടിയിലും ചിത്രം വിജയിയ്ക്കുമെന്നാണ് പ്രതീക്ഷ.
 
ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആൺ ചിത്രത്തിന്റെ നിര്‍മ്മാണം. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവും ചേർന്നാണ് ദാവീദിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍