കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍ ദില്ലിയിലേക്കും, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ഫെബ്രുവരി 2022 (08:58 IST)
മമ്മൂട്ടിയുടെ 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റില്‍ പ്രമുഖ താരങ്ങള്‍ എല്ലാം ഉണ്ട്. മമ്മൂട്ടി, കനിഹ, ദിലീഷ് പോത്തന്‍ ,രഞ്ജിപണിക്കര്‍, മുകേഷ്, ജഗതി തുടങ്ങിയ താരങ്ങള്‍ ഷൂട്ടിംഗ് തിരക്കിലാണ്. തിരുവനന്തപുരത്തിന് പുറമേ 'സിബിഐ 5' ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലും ചിത്രീകരിക്കും.
ഷാഹിര്‍, സായ് കുമാര്‍, ദിലീഷ് പോത്തന്‍, കനിഹ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
 
1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് റിലീസായത്.ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളും പിന്നീട് വന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍