സംവിധായകന്‍ സിദ്ദിഖിന്റെ ഓര്‍മ്മകളിലാണ് ഭദ്രന്‍.ഒരു ദുശ്ശീലങ്ങളും ഇല്ലാതിരുന്നിട്ടും രോഗങ്ങള്‍ക്ക് ഇത്രയും ആധിപത്യം ആര് കൊടുത്തു? എല്ലാവരോടും ചിരിച്ചുകൊണ്ട് പെരുമാറുന്ന ഒരു സിദ്ദിഖിനെ എനിക്കറിയൂ.വലുപ്പച്ചെറുപ്പമില്ലാതെ ആരുടെ നല്ല വര്‍ക്ക് കണ്ടാലും അതിനെ അംഗീകരിക്കാനും, സ്‌നേഹിക്കാനും, വാനോളം പുകഴ്ത്താനും ഉള്ള ആ മനസ്സ് പൊലിഞ്ഞുപോയതില്‍ കഷ്ടം. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.
'മലയാള സിനിമ കണ്ട ജന്റില്‍മാന്‍. പ്രിയപ്പെട്ട സിദ്ദിഖിന്റെ മരണം എനിക്കൊരു ഇരുട്ടടി ആയിരുന്നു; ചിലപ്പോള്‍ മരണം വകതിരിവില്ലാതെ പെരുമാറുമ്പോള്‍ മുന്നോട്ടുള്ള പ്രത്യാശയുടെ വെളിച്ചം ഇരുളുന്നതുപോലെ... ഒരു ദുശ്ശീലങ്ങളും ഇല്ലാതിരുന്നിട്ടും രോഗങ്ങള്‍ക്ക് ഇത്രയും ആധിപത്യം ആര് കൊടുത്തു? എല്ലാവരോടും ചിരിച്ചുകൊണ്ട് പെരുമാറുന്ന ഒരു സിദ്ദിഖിനെ എനിക്കറിയു. ഒപ്പം, വലുപ്പച്ചെറുപ്പമില്ലാതെ ആരുടെ നല്ല വര്‍ക്ക് കണ്ടാലും അതിനെ അംഗീകരിക്കാനും, സ്‌നേഹിക്കാനും, വാനോളം പുകഴ്ത്താനും ഉള്ള ആ മനസ്സ് പൊലിഞ്ഞുപോയതില്‍ കഷ്ടം; പ്രിയ സഹോദരാ, നിങ്ങള്‍ക്ക് പാര്‍ക്കാന്‍ ഒരു മുന്തിരിത്തോപ്പുണ്ട് സ്വര്‍ഗ്ഗത്തില്‍...',-ഭദ്രന്‍ കുറിച്ചു.