മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ബറോസ്' തിരക്കുകളിലാണ്. ചിത്രീകരണ സെറ്റിലേക്ക് നിരവധി സിനിമ പ്രവര്‍ത്തകരും അതിഥികളും എത്താറുണ്ട്. മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയും ടീമിനൊപ്പം എപ്പോഴുമുണ്ടാകും. സെറ്റിലെ വിശേഷങ്ങള്‍ അനീഷ് പങ്കുവയ്ക്കാറുണ്ട്.