ഇതൊന്നും കാണാനുള്ള ശക്തിയില്ല; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിനെതിരെ തമിഴ് ട്രോളുകള്‍
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കിനെതിരെ വ്യാപകമായി തമിഴ് ട്രോളുകള്‍. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്രിയയും തകര്‍ത്തഭിനയിച്ചപ്പോള്‍ കേരളക്കരയില്‍ പ്രേക്ഷക ലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ ചിത്രം തമിഴിലെത്തിയപ്പോള്‍ നിലവാരം കുറഞ്ഞു പോയെന്നാണ് ആക്ഷേപം.
മലയാളത്തിലെ പാട്ടുകളും രംഗങ്ങളും അതേപടി പകര്‍ത്തിയെങ്കിലും ചിത്രത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ലഭിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഭാസ്‌കര്‍ അണിയിച്ചൊരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്ക് പരാജയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ആര്യയ്ക്കും നിവിന്‍ പോളിയുടെ ഏഴ് അയലത്ത് എത്താന്‍ ബോബി സിന്‍ഹയ്ക്കും പറ്റിയില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മലയാളത്തില്‍ നസ്രിയ അവതരിപ്പിച്ച ദിവ്യയെ തമിഴില്‍ അവതരിപ്പിക്കുന്നത് യുവതാരം ശ്രീദിവ്യയാണ്. ഇതും അമ്പേ പരാജയപ്പെട്ടെന്ന് ട്രോളില്‍ പറയുന്നു.