'അത്ഭുത ദ്വീപ് 2' 2024ല്‍,പൃഥ്വിരാജ് പകരക്കാരനായി ഉണ്ണി മുകുന്ദന്‍ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:22 IST)
വിനയന്റെ സംവിധാനത്തില്‍ അത്ഭുത ദ്വീപിന് രണ്ടാം ഭാഗം വരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഉണ്ണി മുകുന്ദനാണ് പക്രുവിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.
 
മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ടീമിലുണ്ട്. 2024ലെ സിനിമ പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ എന്ന സൂചന വിനയന്‍ നല്‍കിയിട്ടുണ്ട്. വലിയ ബജറ്റില്‍ തന്നെയാകും ചിത്രം ഒരുങ്ങുക. സമയമെടുത്ത് സിനിമ തീര്‍ക്കാന്‍ ആയിരിക്കും അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. മറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഉണ്ണിമുകുന്ദന്‍ സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍. 
'18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും',-വിനയന്‍ കുറിച്ചു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍