പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ആശിഷ് വിദ്യാര്‍ഥി വീണ്ടും വിവാഹിതനായി. അസമില്‍ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണ് ഇത്. താരത്തിനു ഇപ്പോള്‍ 60 വയസ്സാണ് പ്രായം. ആശിഷിന്റെയും രുപാലിയുടെയും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് വിവാഹ വിരുന്ന് ഒരുക്കിയിരുന്നു.
കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് സംരഭകയായ രുപാലി. തങ്ങള്‍ ഇരുവരും പരിചയപ്പെട്ടതും ജീവിതത്തില്‍ ഒന്നിച്ചതും വലിയ കഥയാണെന്നും അത് പിന്നീടൊരു അവസരത്തില്‍ വെളിപ്പെടുത്താമെന്നും ആശിഷ് വിദ്യാര്‍ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതത്തില്‍ ആശിഷ് വളരെ നല്ലൊരു മനുഷ്യനാണെന്നും അതുകൊണ്ടാണ് താന്‍ അദ്ദേഹവുമായി അടുത്തതെന്നും രുപാലി പറഞ്ഞു.