ഏറെ വിവാദങ്ങൾക്കൊടുവിലാണ് മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായതും കുറച്ച് വർഷങ്ങൾക്ക് ശേഷം ദിലീപ് കാവ്യയെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തത്. ഇപ്പോഴും മഞ്ജുവും ദിലീപും ശത്രുതയിലാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അങ്ങനെയല്ലെന്ന് ദിലീപ് വീണ്ടും തെളിയിക്കുകയാണ്.
അടുത്തിടെ ദിലീപ് പരസ്യമായി മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സീ കേരളം എന്ന ചാനലിൽ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തിയ ഒരു പ്രോഗ്രാമിലാണ് ഈ സംഭവം നടന്നത്. ടിക് ടോക്കിൽ വൈറലായി കൊണ്ടിരിക്കുന്ന ഡെവിൾ കുഞ്ചു എന്ന പെൺകുട്ടിയെ സുരാജ് പരിചയപ്പെടുത്തുന്ന സമയത്തായിരുന്നു ദിലീപ് കാവ്യയെ കുറിച്ചും മഞ്ജുവിനെ കുറിച്ചും പറഞ്ഞത്.