കങ്കുവ ഒരു എതിരാളിയേ അല്ല, പ്രതിഷേധങ്ങളും വെറുതെ; അമരൻ 300 കോടി ക്ലബ്ബിലേക്ക്

നിഹാരിക കെ എസ്

ശനി, 16 നവം‌ബര്‍ 2024 (13:00 IST)
ശിവകാർത്തികേയനും സായ് പല്ലവിയും ഒന്നിച്ച അമരൻ തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്നു. 15 ദിവസമായി ചിത്രം റിലീസ് ചെയ്തിട്ട്. ഈ ദിവസത്തിനിടെ ചിത്രം 285 കോടിയിലധികം നേടിയിരുന്നു. ഇപ്പോൾ 300 കോടി ക്ലബിലേക്കുള്ള യാത്രയിലാണ് അമരൻ. ശിവകാർത്തികേയന്റെ ആദ്യത്തെ 300 കോടി ചിത്രമാകും ഇത്. ട്രേഡ് റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം ശരിയായ ട്രാക്കിലാണ്, ഉടൻ തന്നെ ചിത്രം പുതിയൊരു നാഴികക്കല്ല് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
 
പ്രവൃത്തിദിവസങ്ങളിൽ അമരൻ്റെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, മൂന്നാം വാരാന്ത്യത്തിലും സിനിമ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ കങ്കുവ അമരന് ഒരു എതിരാളി ആകുമെന്ന് കരുതിയെങ്കിലും വെറുതെയായി. സൂര്യയുടെ കങ്കുവയ്ക്ക് അത്ര നല്ല പിന്തുണ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നില്ല. കൂടാതെ, സിനിമയ്ക്ക് നേരെ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയെങ്കിലും ഇത് ഫലം കണ്ടില്ല. ആരാധകർ ഇപ്പോഴും സിനിമ കാണാനുള്ള താൽപ്പര്യം പ്രകടിപ്പിക്കുന്നതിനാൽ ഇത് മൂന്നാം വാരാന്ത്യത്തിൽ തിയേറ്ററുകളിൽ അമരനെ സഹായിച്ചേക്കാം.
 
ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്നിൽക് പ്രകാരം, സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ അമരൻ നവംബർ 15 ന് ആഭ്യന്തര ബോക്‌സ് ഓഫീസിൽ ഏകദേശം 3.15 കോടി രൂപ നേടിയതായി പറയപ്പെടുന്നു. 15 ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ 182 കോടി രൂപ നേടി. ഉടൻ തന്നെ ചിത്രം ആഗോളതലത്തിൽ 300 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍