'ഏജന്റ്' ഒടിടിയില്‍ വന്നില്ല, മമ്മൂട്ടി ചിത്രത്തിന് എന്ത് സംഭവിച്ചു ?

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഓഗസ്റ്റ് 2023 (11:04 IST)
ഏപ്രില്‍ 28ന് റിലീസ് ചെയ്ത അഖില്‍ അക്കിനേനി ചിത്രമാണ് ഏജന്റ്. തിയറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആവാതെ പിന്‍വലിഞ്ഞ സിനിമ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവ് ഒടിടി റിലീസ് തയ്യാറായെങ്കിലും ഇതുവരെയും പ്രദര്‍ശിപ്പിച്ചില്ല. ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യത്തിന് ആരാധകര്‍ക്ക് കൃത്യമായ ഉത്തരവും ലഭിച്ചിട്ടില്ല. 
 
ആദ്യം മെയ് 19 നും പിന്നീട് ജൂണ്‍ 23 നും ഒടിടി റിലീസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു അതും നടന്നില്ല. നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് റിലീസ് വൈകാനുള്ള കാരണം എന്നും പിന്നീട് കേട്ടിരുന്നു. അതിന്.തന്റെ ഭാഗത്തുനിന്ന് ഒടിടി റിലീസിന് തടസങ്ങള്‍ ഒന്നുമില്ലെന്നും നിര്‍മ്മാതാവ് അനില്‍ സുങ്കര പറഞ്ഞു.എന്തുകൊണ്ട് വൈകുന്നുവെന്നത് സോണി ലിവിന് മാത്രമേ അറിയൂ നിര്‍മ്മാതാവ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇനി ഒടിടി റിലീസ് ഉണ്ടാക്കുകയില്ലെന്ന് ആരാധകര്‍ ചോദിക്കുന്നു.
 
നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഢിയാണ്.ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍