മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കിയ അടിത്തട്ട് മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് ജിജോ ആന്റണി അറിയിച്ചു.സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.