പാന്റും ടോപ്പുമണിഞ്ഞ് ശോഭന; ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുൾ എന്ന് ആരാധകര്‍

നെൽവിൻ വിൽസൺ

തിങ്കള്‍, 12 ഏപ്രില്‍ 2021 (17:22 IST)
മലയാളികളുടെ ഹൃദയത്തില്‍ നിത്യഹരിത നായികയാണ് ശോഭന. മലയാളിത്തം തുളുമ്പുന്ന കഥാപാത്രങ്ങളാണ് ശോഭനയെ ഇത്രത്തോളം പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍, റിയല്‍ ലൈഫില്‍ താരം ഇങ്ങനെയൊന്നും അല്ല. മോഡേണ്‍ വസ്ത്രത്തില്‍ യുവ നടിമാരെ പോലും കടത്തിവെട്ടുന്ന സ്റ്റൈലിഷ് താരമാണ് ശോഭന. 
 
ശോഭനയുടെ വളരെ സ്റ്റൈലിഷ് ആയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത് ഏത് സിനിമയിലെ ആണെന്ന് ആരാധകര്‍ തിരയുകയാണ്. 
 
പാന്റും ടോപ്പുമണിഞ്ഞുള്ള ശോഭനയുടെ ഈ ചിത്രങ്ങള്‍ക്ക് ഏകദേശം ഒന്‍പത് വര്‍ഷത്തോളം പഴക്കമുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ 'പോടാ..പോടീ' എന്ന ചിത്രത്തിലേതാണ്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിയെന്നാണ് ഈ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്ടന്ന് നോക്കുമ്പോള്‍ തബുവിനെ പോലെയുണ്ടല്ലോ എന്നും ചിലര്‍ ചോദിക്കുന്നു. 
 
സിനിമ തിരക്കുകളില്‍ നിന്നു ഏതാണ്ട് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് ശോഭന ഇപ്പോള്‍. നൃത്തരംഗത്താണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ശോഭനയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ 'വരനെ ആവശ്യമുണ്ട്' തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍