'പവർസ്‌റ്റാർ' ആര്? മമ്മൂട്ടിയോ അതോ മോഹൻലാലോ?

ബുധന്‍, 23 മെയ് 2018 (09:22 IST)
ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'പവർസ്‌റ്റാറി'ൽ മമ്മൂട്ടിയാണോ മോഹൻലാലാണോ എന്നാണ് ആരാധകർക്കിപ്പോൾ അറിയേണ്ടത്. പവർസ്‌റ്റാർ ആരാകും എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ആയില്ലെങ്കിലും മെഗാസ്‌റ്റാർ മമ്മൂട്ടി ആയിരിക്കില്ലെന്ന് സംവിധായകൻ ഒമർ ലുലു വ്യക്തമാക്കി.
 
മമ്മൂട്ടിയായിരിക്കും 'പവർസ്‌റ്റാർ' എന്ന് അഭ്യൂഹമുണ്ടായിരുന്നു, എന്നാൽ കാസ്‌റ്റിംഗ് തീരുമാനിച്ചിട്ടില്ലെന്ന് ഒമർ ലുലു പറഞ്ഞു. 'ഒരു അഡാർ ലൗ'വിന്റെ പണിപ്പുരയിലാണ് ഒമർ. സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചതുകൊണ്ട് മോഹൻലാൽ ആയിരിക്കും 'പവർസ്‌റ്റാർ' എന്നും അഭ്യൂഹം പരന്നിരുന്നു. എന്നാൽ പിറന്നാൾ ആഘോഷിച്ചതിന് അങ്ങനെ ഒരു അർത്ഥമില്ലെന്നും താൻ മമ്മൂക്കയുടെയും ലാലേട്ടന്റെയും കട്ട ഫാൻ ആണെന്നും ഒമർ കൂട്ടിച്ചേർത്തു.
 
തൃശൂരിലെ ഗുണ്ടാ സംഘത്തലവന്റെ കഥപറയുന്ന സിനിമയാണ് പവർ സ്റ്റാർ എന്നാണ് സൂചന. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയ 'ഒരു അഡാർ ലൗ'വിന്റെ തിരക്കിലാണ് ഒമർ. 150 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍