വിഷയത്തിൽ തന്റെ നിലപാടും അനുഭവവും വ്യക്തമാക്കി നടന് അഭിഷേക് ബച്ചന്. ഭാര്യയും നടിയുമായ ഐശ്വര്യ റായുമായി തന്നെ താരതമ്യപ്പെടുത്തിയാണ് അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ ഒന്‍പതു സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടു സിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം‘ എന്ന് അഭിഷേക് തുറന്നു പറയുന്നു.
പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ദീപിക പദുക്കോണിനായിരുന്നു. അമിതാഭ് ബച്ചൻ, ഇർഫാൻ ഖാൻ, ദീപിക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമിതാഭ് ബച്ചനേക്കാൾ പ്രതിഫലം വാങ്ങിയായിരുന്നു ദീപിക ചിത്രം ചെയ്തത്.