തോൽക്കാത്ത മനസ്സാണ് ഒരു ഭടന്റെ ആയുധം; എന്തും ചെയ്യാൻ തയ്യാറായി മോഹൻലാൽ
വെള്ളി, 31 മാര്‍ച്ച് 2017 (11:20 IST)
മോഹൻലാൽ നായകനായെത്തുന്ന 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. 1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ. മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലർ തരംഗമാവുകയാണ്.
ആശാ ശരത്ത്, അല്ലു സിരിഷ്, രഞ്ചി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങി വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളില്‍ എത്തും.