‘ചന്ദ്രേട്ടന്‍ എവിടെയാ’ തമിഴില്‍, സൂര്യയും ജ്യോതികയും താരങ്ങള്‍ ?!

വ്യാഴം, 28 മെയ് 2015 (14:09 IST)
ചന്ദേട്ടനും ഭാര്യ സുഷമയും ഇനി തമിഴ് പറയും. മലയാളത്തില്‍ മെഗാഹിറ്റായി മാറിയ ദിലീപ് ചിത്രം ‘ചന്ദ്രേട്ടന്‍ എവിടെയാ’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതായി സൂചന. ദിലീപും അനുശ്രീയും അവതരിപ്പിച്ച കഥാപാത്രങ്ങളെ തമിഴില്‍ സൂര്യയും ജ്യോതികയും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
 
സിദ്ദാര്‍ത്ഥ് ഭരതന്‍ തന്നെ തമിഴ് റീമേക്കും സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്. അടുത്തിടെ ‘ചന്ദ്രേട്ടന്‍ എവിടെയാ’ സൂര്യയും ജ്യോതികയും കണ്ടിരുന്നു. ഇരുവര്‍ക്കും ചിത്രം വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
 
മലയാള ചിത്രമായ ഹൌ ഓള്‍ഡ് ആര്‍ യുവിന്‍റെ റീമേക്കായ ‘36 വയതിനിലേ’യിലൂടെ ജ്യോതിക ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രം മെഗാഹിറ്റായതോടെ തങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ പറ്റിയ ഒരു സബ്ജക്ട് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സൂര്യയും ജോയും. അപ്പോഴാണ് ചന്ദ്രേട്ടന്‍ എവിടെയാ കാണാനിടയായത്.
 
ചന്ദ്രേട്ടന്‍ എവിടെയായുടെ തമിഴ് റീമേക്ക് സൂര്യ തന്നെ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക