എബി എന്ന യുവാവിന്‍റെ വിവാഹമാണ്. വിവാഹത്തിന് മുമ്പുള്ള അയാളുടെ ദിവസങ്ങള്‍... രാത്രികള്‍...
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന സിനിമയുടെ പ്രമേയം ഇതാണ്. ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിക്കുന്ന ഈ സിനിമയില്‍ എബിയായി അഭിനയിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ്. റിമ കല്ലിങ്കലാണ് നായിക.
റിലീസിന് മുമ്പേ ‘ഏഴ് സുന്ദര രാത്രികള്‍’ മെഗാഹിറ്റായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് 5.6 കോടി രൂപയ്ക്ക് സൂര്യ ടി വി സ്വന്തമാക്കി. ഈ സിനിമയുടെ ചെലവ് അപേക്ഷിച്ച് നോക്കുമ്പോള്‍ വന്‍ ലാഭമാണ് ഇപ്പോള്‍ തന്നെ ചിത്രം നേടിയിരിക്കുന്നത്.
ഒരു റൊമാന്‍റിക് കോമഡിത്രില്ലറാണ് ഏഴ് സുന്ദരരാത്രികള്‍. സൂപ്പര്‍താര സിനിമകളേക്കാള്‍ വലിയ സാറ്റലൈറ്റ് റൈറ്റ് നേടി ഈ ചിത്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായും ദിലീപ് മാറുകയാണ്.
അടുത്ത പേജില്‍ - ദിലീപിന് പ്രതിഫലം 2 കോടിക്ക് മുകളില്‍!
PRO
മോഹന്‍ലാലിന് 1.75 കോടി രൂപയാണ് ഇപ്പോള്‍ സാധാരണയായി ലഭിക്കുന്ന പ്രതിഫലം. മമ്മൂട്ടി 1.3 കോടി മുതല്‍ 1.7 കോടി വരെ വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് ദിലീപ് പ്രതിഫലക്കാര്യത്തില്‍ നമ്പര്‍ വണ്‍ ആയി മാറിയിരിക്കുന്നു.
ദിലീപിന് ഒരു പുതിയ ചിത്രത്തില്‍ 2.5 കോടി രൂപ പ്രതിഫലമായി ലഭിച്ചു എന്നാണ് വിവരം. ഇനി മുതല്‍ ദിലീപിന് ഇതായിരിക്കും പ്രതിഫലമെന്നും ദിലീപ് ചിത്രങ്ങളുടെ ബജറ്റ് മിനിമം എട്ടുകോടി രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മായാമോഹിനി എന്ന സിനിമയ്ക്ക് വിതരണാവകാശത്തിലെ ലാഭവിഹിതമെല്ലാം ചേര്‍ത്ത് ദിലീപിന് മൂന്നുകോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു. എന്തായാലും മലയാളത്തില്‍ പ്രതിഫലക്കാര്യത്തില്‍ അടുത്തെങ്ങും ദിലീപിനെ വെല്ലാന്‍ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ കഴിയുമെന്ന് തോന്നുന്നില്ല.
അതിനൊരു കാരണമുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ പലതും ബോക്സോഫീസില്‍ മങ്ങിയ പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ദിലീപിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫീസില്‍ കോടികള്‍ കൊയ്യുന്നു. ഓണച്ചിത്രമായ ശൃംഗാരവേലന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. താരതമ്യേന മോശം ചിത്രമെന്ന് വിലയിരുത്തപ്പെട്ട നാടോടിമന്നന്‍ പോലും ഹിറ്റാണ്.