സൂര്യയുടെ സിങ്കം 3, കേരളത്തില്‍ 4.75 കോടി, മൊത്തം 100 കോടി!

ചൊവ്വ, 9 ഓഗസ്റ്റ് 2016 (21:02 IST)
സൂര്യയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം സിങ്കം 3 (എസ് 3) ഒക്ടോബര്‍ 28നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ 100 കോടിയിലധികം രൂപ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരി സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീന്‍ ആണ്.
 
കേരളത്തില്‍ 4.75 കോടി രൂപയ്ക്ക് സോപാനം എന്‍റര്‍ടെയ്ന്‍‌മെന്‍റ് ഈ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയതായാണ് വിവരം. തമിഴ്നാട്ടിലെ വിതരണാവകാശം 41 കോടി രൂപയ്ക്കാണ് വിറ്റത്. ഉദയം എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആണ് തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയത്.
 
തെലുങ്ക് വിതരണാവകാശം 18 കോടി രൂപയ്ക്കും കര്‍ണാടക വിതരണാവകാശം 4.5 കോടി രൂപയ്ക്കും വിറ്റതായാണ് അറിയുന്നത്. സാറ്റലൈറ്റ് റൈറ്റും ഓവര്‍സീസ് റൈറ്റും മ്യൂസിക് റൈറ്റും എല്ലാം ചേര്‍ത്ത് 100 കോടിക്ക് മേല്‍ ബിസിനസ് എസ് 3യില്‍ നടന്നിട്ടുണ്ടെന്ന് അറിയുന്നു.
 
ഹരി സംവിധാനം ചെയ്ത സിങ്കം, സിങ്കം 2 എന്നിവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു.

വെബ്ദുനിയ വായിക്കുക