സിംഹാസനം തിരിച്ചുപിടിക്കാന്‍ മമ്മൂട്ടി!

ബുധന്‍, 25 ജൂണ്‍ 2014 (15:28 IST)
തുടര്‍ച്ചയായ പരാജയങ്ങള്‍ മറക്കുകയാണ് മമ്മൂട്ടി. ഇളകിത്തുടങ്ങിയ സിംഹാസനം ഉറപ്പിച്ചുനിര്‍ത്താന്‍ ഒന്നാന്തരം പ്രൊജക്ടുകളുടെ ഭാഗമാകുകയാണ് അദ്ദേഹം. ഇനി വരാന്‍ പോകുന്നത് മമ്മൂട്ടിയുടെ തകര്‍പ്പന്‍ ചിത്രങ്ങളാണ്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. കൂട്ടത്തില്‍ നല്ല കുടുംബകഥ പറയുന്ന സിനിമയുണ്ട്. മാസ് മസാലകളുമുണ്ട്.

വേണു സംവിധാനം ചെയ്യുന്ന 'മുന്നറിയിപ്പ്' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഉടന്‍ വരുന്നത്. കൊലപാതകക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന രാഘവന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആര്‍ ഉണ്ണിയാണ് തിരക്കഥ.

അടുത്ത പേജില്‍ - അവര്‍ തമ്മില്‍ എന്ത് സംസാരിക്കും?
സലാം ബാപ്പു സംവിധാനം ചെയ്യുന്ന 'മംഗ്ലീഷ്' എന്ന സിനിമ ഈ വര്‍ഷം മമ്മൂട്ടിയുടെ മെഗാഹിറ്റ് പ്രതീക്ഷയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന മത്സ്യ മൊത്തക്കച്ചവടക്കാരനും ഒരു വിദേശയുവതിയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്‍റെ കഥയാണ് മംഗ്ലീഷ് പറയുന്നത്.

മാലിക് ഭായ് എന്നാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ഡച്ച് സുന്ദരി കരോളിന്‍ ബെക്ക് ആണ് മമ്മൂട്ടിക്ക് നായികയാകുന്നത്.

അടുത്ത പേജില്‍ - രാജ സൊന്നത് താന്‍ സെയ്‌വേന്‍...
നവാഗതനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന 'രാജാധിരാജ'യാണ് മമ്മൂട്ടിയുടെ ഓണച്ചിത്രം. രാജമാണിക്യം, പോക്കിരിരാജ എന്നെ സിനിമകളുടെ ശ്രേണിയിലേക്കുള്ള ഒരു മാസ് മസാല എന്‍റര്‍‌ടെയ്നറാണ് രാജാധിരാജ. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ചിത്രത്തിന്‍റെ തിരക്കഥ.

അടുത്ത പേജില്‍ - മറ്റൊരു പുണ്യാളന്‍
പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷം' ആണ് ഈ വര്‍ഷം മമ്മൂട്ടിയുടെ മറ്റൊരു പ്രതീക്ഷ. ചിത്രത്തിന്‍റെ തിരക്കഥ രഞ്ജിത് ശങ്കര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് വര്‍ഷത്തിന്‍റെ കഥയുമായി രഞ്ജിത് ശങ്കര്‍ മമ്മൂട്ടിയെ സമീപിക്കുന്നത്. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി ഉടന്‍ തന്നെ സമ്മതം മൂളി. പിന്നീട് രഞ്ജിത് ശങ്കറിനൊപ്പം ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാനും തയ്യാറായി.

വേണു എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. മണവാളന്‍ പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ ടി ജി രവി അവതരിപ്പിക്കുന്നു. ഇവര്‍ തമ്മിലുള്ള മത്സരമായിരിക്കും സിനിമയുടെ കഥയെ രസകരവും സംഘര്‍ഷഭരിതവുമാക്കുന്നത് എന്നാണ് സൂചന.

ബിജിബാല്‍ ഈണമിട്ട രണ്ട് ഗാനങ്ങളാണ് വര്‍ഷത്തിലുള്ളത്. പുണ്യാളന്‍ അഗര്‍ബത്തീസ് പോലെ വര്‍ഷത്തിന്‍റെ ലൊക്കേഷനും തൃശൂര്‍ തന്നെയാണ്. എന്നാല്‍ തൃശൂര്‍ സ്ലാംഗ് ചിത്രത്തില്‍ ഉപയോഗിക്കുന്നില്ല.

വെബ്ദുനിയ വായിക്കുക