വിവാഹത്തിന് തൊട്ടുമുമ്പ് ദിലീപിന് എന്തു സംഭവിച്ചു?
തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (16:11 IST)
PRO
PRO
വിവാഹത്തിന് തൊട്ടുമുമ്പ് ദിലീപിന് എന്തു സംഭവിച്ചു? വിവാഹത്തിന് ശേഷം ദിലീപിന് എന്തൊക്കെയോ സംഭവിച്ചുവെന്നാണ് കിംവദന്തിയെങ്കിലും ഇതിനു മുന്‍പുള്ള കാര്യം അജ്ഞാതമാണ്. മഞ്‌ജു- ദിലീപ് ബന്ധത്തിന് ഉലച്ചില്‍ തട്ടിയെന്നൊക്കെയാണ് വാര്‍ത്തകള്‍. സംഭവം ശരിയാണെങ്കിലും അല്ലെങ്കിലും ഇരുവരും ഒരുമിച്ച് ഒരു വേദിയിലും പ്രത്യക്ഷപ്പെടാറില്ല. പറഞ്ഞുവന്നത് അതൊന്നുമല്ല, വേറൊരു കാര്യമാണ്
അടുത്ത പേജില്‍: ദിലീപിന്റെ ഏഴുസുന്ദരരാത്രികള്‍
PRO
PRO
ദിലീപും ലാല്‍ജോസും ഏഴാം തവണ ഒന്നിക്കുന്നു, ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തില്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവിലെത്തിയത് സ്പാനിഷ് മസാലയായിരുന്നു. വിവാഹത്തിന് തൊട്ടുമുമ്പുള്ള ഏഴ് ദിവസങ്ങളിലെ ഒരു യുവാവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ഒരു പരസ്യ സംവിധായകനായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. റിമ കല്ലിങ്കലാണ് നായിക.
ക്ലാസ്‌മേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജയിംസ് ആല്‍ബര്‍ട്ട് വീണ്ടും ലാല്‍ജോസ് സിനിമയ്ക്കായി രചന നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊച്ചിയില്‍ ചിത്രീകരണം തുടങ്ങിയ സിനിമ ദിലീപിന്റെ ക്രിസ്മസ് ചിത്രമായി തിയേറ്ററിലെത്തും.