സ്റ്റോമും യജമാനനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാറാണ്. കാരണം അവന്റെ യജമാനന്‍ മെഗാസ്റ്റാര്‍ മോഹന്‍ലാലാണ്. ഇപ്പോള്‍ ശ്വാനപ്രദര്‍ശനങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ലാലിന്റെ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സ്റ്റോം എന്ന നായ. ഓസ്‌ട്രേലിയയില്‍ വച്ച് കണ്ടു ഇഷ്‌ടം തോന്നിയപ്പോഴാണു മോഹന്‍ലാല്‍ സ്‌റ്റോമിനെ കേരളത്തിലേക്കു കൂട്ടിയത്. ഇപ്പോള്‍ നാട്ടിലെ ശ്വാന പ്രദര്‍ശനങ്ങളിലെല്ലാം താരമാകുന്നത് ഈ 'സൂപ്പര്‍താര'മാണ്.
മഞ്ഞുമലകളില്‍ മനുഷ്യനെ നയിക്കുന്ന ഹസ്‌കി, ചെന്നായ വര്‍ഗത്തില്‍പ്പെട്ടതായതിനാല്‍ കുരയ്‌ക്കാറില്ല. ചെന്നായ്‌ക്കളെ പോലെ മുരളുകയോ, ഓരിയിടുകയോയാണു പതിവ്. തണുപ്പു നിറഞ്ഞ അന്തരീക്ഷത്തിലേ ഇത്തരം നായകള്‍ക്ക് കഴിയാനാവൂ. യജമാനനോട് സ്‌നേഹക്കൂടുതലുമുണ്ട്. കൊടുങ്കാറ്റ് എന്ന് അര്‍ഥം വരുന്ന സ്‌റ്റോമെന്ന പേര് നായയ്‌ക്കു നല്‍കിയതും ലാല്‍ തന്നെ. ഓസ്‌ട്രേലിയയില്‍ നിന്നു സ്‌റ്റോമിനു സ്പായെന്ന കൂട്ടുകാരിയെയും സമ്മാനിച്ചു മെഗാസ്റ്റാര്‍. കൂട്ടുകാരിയെ കൂടി കിട്ടിയതോടെ ഇരട്ടി സന്തോഷത്തിലാണു സ്‌റ്റോം.
ബിനു എന്ന ട്രെയിനറാണ് സ്‌റ്റോമിനെ നോക്കുന്നത്. എറണാകുളത്തും, തിരുവനന്തപുരത്തും മോഹന്‍ലാല്‍ എത്തുമ്പോള്‍ സ്‌റ്റോമിനെ കൊണ്ടു ചെന്നു കാണിക്കുകയാണ് പതിവ്. സ്‌റ്റോമിനെ കൂടാതെ ഒന്‍പതു നായ്‌ക്കളുണ്ട് മോഹന്‍ലാലിന്.