ലാറാ ദത്തയും പ്രണയത്തിലാണ്. ആര്, എന്ത് എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. പുസ്തകങ്ങളോടാണ് താരസുന്ദരിക്ക് പ്രേമം. ദിവസം കൂടുതല്‍ സമയവും പുസ്തകങ്ങള്‍ക്കൊപ്പമാണ് ലാറ ചെലവിടുന്നത്.
“എല്ലാ വിഷയങ്ങളെക്കുറിച്ചും കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്” - പുസ്തകപ്രേമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലാറ പറഞ്ഞു. വായനയ്ക്കുള്ള താല്‍പ്പര്യം ജന്മനാ കിട്ടിയതില്‍ ദൈവത്തിനു നന്ദി പറയുകയാണ് ലാറ.