മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നാന്തരം നടന്‍മാരുമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയറാം, സുരേഷ്ഗോപി തുടങ്ങിയവരെല്ലാം തന്നെ ഇന്ത്യയിലെ മറ്റേത് ഭാഷയിലെ താരങ്ങളുമായി താരതമ്യം ചെയ്ത് നോക്കിയാലും ഏറ്റവും മികച്ചവര്‍ തന്നെ.
ക്യാമറാമാന്‍ അഴകപ്പന്‍റെ നിരീക്ഷണം ശ്രദ്ധിക്കുക. അദ്ദേഹം മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നിലെ ‘മജീഷ്യന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ദിലീപ് തന്നെ അത്ഭുതപ്പെടുത്തിയ നടനാണെന്നും അഴകപ്പന്‍ പറയുന്നു.
“ക്യാമറയ്ക്ക് മുന്നില്‍ മോഹന്‍ലാല്‍ ഒരു മജീഷ്യനാണ്. ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളെന്താണെന്ന് ഒരാള്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ഫ്രാക്ഷന്‍സ് ഓഫ് സെക്കന്‍റ്സില്‍ ആ മുഖത്തുകൂടി കടന്നുപോകുന്ന ഭാവങ്ങള്‍ നമ്മളെ ഞെട്ടിക്കും. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ആ പ്രകടനം കണ്ട് അത്ഭുതപ്പെട്ട് പോകുന്ന ഒരാളാണ് ഞാന്‍” - അഴകപ്പന്‍ പറയുന്നു.
“ക്യാമറയ്ക്ക് മുന്നില്‍ ദിലീപ് ഏത് തരത്തിലാണ് പ്രതികരിക്കുക എന്ന് പറയാന്‍ പറ്റില്ല. ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടുപോയ ഒന്നാണ് ചാന്തുപൊട്ടിലെ ദിലീപിന്‍റെ പ്രകടനം. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരാള്‍ക്കും ആ ചിത്രം ചെയ്യാന്‍ കഴിയില്ല. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ക്യാമറാമാന്‍ പോലും അമ്പരന്നുപോകുന്ന പ്രകടനം” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അഴകപ്പന്‍ പറഞ്ഞു.
അടുത്ത പേജില്‍ - മമ്മൂട്ടി ഞെട്ടിക്കും, ഭയം തോന്നും!
PRO
“പൌരുഷത്തിന്‍റെ പ്രതീകമാണ് മമ്മൂട്ടി. അക്കാര്യത്തിലാണ് എനിക്ക് അദ്ദേഹം വിസ്മയം. ഏതൊരു ക്യാമറാമാനെയും ഞെട്ടിക്കുന്ന പൌരുഷമാണ് അദ്ദേഹത്തിന്‍റേത്. അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ വന്നു നിന്നുകഴിഞ്ഞാല്‍ നമുക്ക് ഭയമാണ് തോന്നുക. പക്ഷേ, കൊച്ചുകുട്ടികളുടെ പ്രകൃതമാണ് അദ്ദേഹത്തിന്” - മമ്മൂട്ടിയെക്കുറിച്ചുള്ള തന്‍റെ നിരീക്ഷണം അഴകപ്പന്‍ വ്യക്തമാക്കി.
“മീരാ ജാസ്മിനെ ഏറ്റവും സുന്ദരിയായി, ടാലന്‍റഡായി നമ്മള്‍ കണ്ടത് ഒരേ കടലില്‍ ആണെന്ന് എനിക്ക് തോന്നുന്നു. ഒരു ചലച്ചിത്രമേളയില്‍ ആ സിനിമ കണ്ട് എല്ലാവരും മീരയെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ഒരു വലിയ ആക്ടറായ മമ്മൂട്ടിയോടൊപ്പം വളരെ പവര്‍ഫുളായി നിന്ന കൊച്ചുകുട്ടി എന്നാണ് അന്നെല്ലാവരും മീരയെ വിലയിരുത്തിയത്” - അഴകപ്പന്‍ പറയുന്നു.
അഴകപ്പന്‍ ഇപ്പോള്‍ ‘പട്ടം പോലെ’ എന്ന പ്രണയസിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ്. ദുല്‍ക്കര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍.