മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്നു. ‘ഒപ്പം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍. അസാധാരണമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് സിനിമാലോകത്തുനിന്ന് ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ട്. ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന അന്ധകഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.
അന്ധനായ നായകന്‍ ഒരു കൊലപാതകം നടത്തിയതായി ആരോപണം ഉയരുന്നു. തുടര്‍ന്ന് നിയമവും കൊല്ലപ്പെട്ടയാളുടെ ആളുകളും ഈ അന്ധനെ കുടുക്കാന്‍ വലമുറുക്കുന്നു. ഗത്യന്തരമില്ലാതെ, യഥാര്‍ത്ഥ കുറ്റവാളിയെ തേടി ഈ അന്ധന്‍ ഇറങ്ങിത്തിരിക്കുന്നു. സംഭ്രമജനകമായ ഈ കഥയില്‍ മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.
നെടുമുടി വേണു, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. ഗുരു, യോദ്ധ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അന്ധകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.