രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി അടുത്ത സിനിമ ചെയ്യാനാണ് ജോഷി തീരുമാനിച്ചിരുന്നത്. ഇതുസംബന്ധിച്ച് കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഏറെ പുരോഗമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ പുതിയ ചില നീക്കങ്ങള്‍ക്കൊടുവില്‍ പ്രൊജക്ടിലെ നായകസ്ഥാനത്തുനിന്ന് മമ്മൂട്ടിക്ക് മാറ്റമുണ്ടായി. പകരം മോഹന്‍ലാല്‍ എത്തുകയും ചെയ്തു.
തന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യരായിരിക്കും നായികയെന്നും മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും കഴിഞ്ഞയാഴ്ച രഞ്ജന്‍ പ്രമോദ് പ്രഖ്യാപിച്ചിരുന്നു. നായകനായി മമ്മൂട്ടി വേണോ മോഹന്‍ലാല്‍ വേണോ എന്ന് അന്തിമമായി തീരുമാനിച്ചിരുന്നില്ലെങ്കിലും നായിക മഞ്ജു തന്നെ എന്ന കാര്യത്തില്‍ വ്യക്തത വന്നിരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.