മോഹന്‍ലാലിനെതിരേ വിജിലന്‍സ് കേസ്?

വ്യാഴം, 10 ഒക്‌ടോബര്‍ 2013 (19:45 IST)
PRO
PRO
മോഹന്‍‌ലാലിനെതിരേ വിജിലന്‍സ് സ്പെഷ്യല്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 35 വര്‍ഷം മുമ്പ് ലാല്‍ അരങ്ങേറ്റം നടത്തിയ ക്യാമറ കൈവശം വെയ്ക്കുന്നതിനെതിരേയാണ് പരാതിയെന്നാണ് വാര്‍ത്ത. തിരുവനന്തപുരത്തെ പ്രത്യേക കോടതിയിലാണ് പരാതി നല്‍കിയതെന്നും പറയപ്പെടുന്നു. ലാലിന്റെ ആദ്യത്തെ സിനിമയായ തിരനോട്ടം ചിത്രീകരിച്ച ക്യാമറയാണിത്.

2012ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ക്യാമറ ലാലിനു കൈമാറിയത്. ഇതിനു പകരമായി അത്യാധുനികമായ ഒരു ക്യാമറ ലാല്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കൈമാറ്റം നിയമവിരുദ്ധമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പുരാവസ്തുവായ കണക്കാക്കേണ്ട ഒരു വസ്തു കൈമാറ്റം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അനുവാദമില്ലെന്നാണ് പരാതി.

വെബ്ദുനിയ വായിക്കുക