മെഗാ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റും മകളും ഒരേ സിനിമയില്‍; നവംബര്‍ ആദ്യം തീയറ്ററില്‍ എത്തും
ബുധന്‍, 30 ഒക്‌ടോബര്‍ 2013 (11:50 IST)
PRO
സന്തോഷ് പണ്ഡിറ്റും മകളും ഒരുമിച്ച് അഭിനയിക്കുന്ന മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തീയറ്ററിലേക്ക്. മകള്‍ വര്‍ഷ കൂടെ അഭിനയിക്കുന്നുവെന്നതാണ് ഈ സൂപ്പര്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സവിശേഷത.
മിനിമോളുടെ അച്ഛന്‍ ചിത്രത്തില്‍ എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്. മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതിക വശങ്ങള്‍വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്‍ത്തകളില്‍ താരമാണ്. ഏകലവ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു ചലച്ചിത്രത്തിലെ 8 പ്രധാന ജോലികള്‍ നിര്‍വ്വഹിച്ചതിന് 2011ല്‍ കര്‍മ്മശ്രേഷ്ഠ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.