സിനിമാതാരം മീരാജാസ്മിന്‍ വിവാഹിതയാകുന്നു. ദുബായിയില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. ഫെബ്രുവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയിലാണ് വിവാഹം.
PRO
ഇന്‍റര്‍നെറ്റിലെ മാട്രിമോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചനയെത്തിയത്. ചെന്നൈ ഐ.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്.
PRO
തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്ലാറ്റിലെത്തി മീരയെ കണ്ടു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിക്കുകയായിരുന്നു. സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്‍ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നത്.
PRO
സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. വിവാഹനിശ്ചയച്ചടങ്ങ് പ്രത്യേകമായി ഉണ്ടാകില്ല. ഇടപ്പഴഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹസത്കാരമുണ്ടാകും.