മമ്മൂട്ടിയുടെ കൂടെ വരുന്നത് പൃഥ്വിരാജല്ല, അതൊരു തമിഴ് സൂപ്പര്‍സ്റ്റാര്‍ !

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (12:47 IST)
മമ്മൂട്ടിയുടെ പുതിയ സിനിമയായ ‘ദി ഗ്രേറ്റ് ഫാദര്‍’ ക്രിസ്മസ് റിലീസാണ്. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥിവേഷത്തിലെത്തുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും പൃഥ്വിക്ക് പകരം തമിഴ് താരം ആര്യ ആ റോള്‍ അഭിനയിക്കുമെന്നാണ് വിവരം.
 
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ഫാമിലി ത്രില്ലര്‍ ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന്‍റെ തിരക്ക് മൂലം ആര്യ ഈ ചിത്രത്തിലെ സ്പെഷ്യല്‍ കാമിയോ റോള്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.
 
പൃഥ്വിയെപ്പോലെ തന്നെ ആഗസ്റ്റ് സിനിമാസിന്‍റെ പങ്കാളിയാണ് ആര്യയും. സ്നേഹയാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്.
 
ഉറുമി, ഡബിള്‍ ബാരല്‍ എന്നിവയാണ് ആര്യ മുമ്പ് അഭിനയിച്ച മലയാള സിനിമകള്‍.

വെബ്ദുനിയ വായിക്കുക