മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ത്രീഡിയാണ്; പൃഥ്വിക്ക് ഏതു റോള്‍ കൊടുക്കണമെന്ന് തീരുമാനമായില്ല!

ശനി, 12 ഒക്‌ടോബര്‍ 2013 (20:06 IST)
PRO
PRO
മമ്മൂട്ടി നായകനാകുന്ന ചരിത്രസിനിമ കുഞ്ഞാലി മരയ്‌ക്കാര്‍ ഒരു ത്രീഡി ദൃശ്യാനുഭവമായിരിക്കും. മുപ്പതു കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന ചിത്രം അടുത്ത ഫെബ്രുവരിയില്‍ ആരംഭിക്കും‍.ചരിത്ര സിനിമകളിലെ നായക വേഷത്തിലൂടെ ഏറെ തിളങ്ങിയിട്ടുള്ള നടനാണ് മമ്മൂട്ടി. അതേസമയം, ചിത്രത്തില്‍ പൃഥ്വിരാജും വേഷമിടുന്നുണ്ട്. എന്നാല്‍ ഏതു വേഷത്തിലാണ്‌ എത്തുകയെന്ന്‌ വ്യക്‌തമല്ല.

അമല്‍ നീരദ്‌ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്‌ക്കാര്‍ പൃഥ്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്‌റ്റ് സിനിമയാണ്‌. പൃഥ്വിക്കും ഷാജി നടേശനുമൊപ്പം നിര്‍മ്മാണ പങ്കാളിയായ സന്തോഷ്‌ ശിവനായിരിക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌.


അടുത്ത പേജില്‍: ജയരാജും സലിം അഹമ്മദും ഉപേക്ഷിച്ച മരയ്ക്കാര്‍

PRO
PRO
സംവിധായകരായ ജയരാജും സലിം അഹമ്മദും കുഞ്ഞാലി മരയ്ക്കാര്‍ സിനിമയാക്കാ‍ന്‍ തീരുമാനിച്ചിരുന്നു. സലിം അഹമ്മദ് വിക്രത്തിനെ നായകനാക്കാനാ‍യിരുന്നു തീരുമാനിച്ചത്. ഇതിനുമുമ്പ് മോഹന്‍ലാലിനെ നായകനാക്കി ജയരാജ് ഒരുക്കാനിരുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍. മമ്മൂട്ടിയെയും ഈ കഥാപാത്രമാകാന്‍ ജയരാജ് പരിഗണിച്ചിരുന്നു. ഒടുവില്‍ ജയരാജ് ഈ പ്രൊജക്ടുതന്നെ ഉപേക്ഷിക്കുകയാണുണ്ടായത്.

കുഞ്ഞാലി മരയ്ക്കാര്‍ മലയാള സിനിമയ്ക്ക് വിഷയമാകുന്നത് ഇതാദ്യമല്ല. 1966ല്‍ ഈ കഥ സിനിമയായപ്പോള്‍ കുഞ്ഞാലി മരയ്ക്കാരായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് അനുഗ്രഹീത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു.


വെബ്ദുനിയ വായിക്കുക