ബോളിവുഡിലെ മലക്കറി തീനികള്‍

IFMIFM
മാംസാഹാരം അത്യാവശ്യമാണോ അല്ലയോ? ഈ ചര്‍ച്ചയൊക്കെ നിങ്ങള്‍ക്ക്. എന്നാല്‍ കനത്ത മസിലിനും മുഖ സൌന്ദര്യത്തിനും മാംസാഹാരം വലിയ ഘടകമൊന്നുമല്ലെന്ന് ചില ബോളിവുഡ് താരങ്ങള്‍ തെളിയിക്കുന്നു. താരങ്ങളെ അനുകരിക്കുന്ന ആരാധകര്‍ക്ക് ബോളിവുഡിലെ ഈ പച്ചക്കറി തീറ്റക്കാരെ ധൈര്യമുണ്ടെങ്കില്‍ അനുകരിക്കാം.

മുഖ സൌന്ദര്യം പോലെ തന്നെ ശരീര സൌന്ദര്യം കൊണ്ടും ആരാധകരെ ത്രില്ലടിപ്പിക്കുന്ന താരമാണ് ജോണ്‍ ഏബ്രഹാം. ബിപാഷാ ബസുവിന്‍റെ പ്രിയ കാമുകന്‍ പച്ചക്കറി കഴിക്കുന്നു എന്നത് നിങ്ങളെ തെല്ലമ്പരപ്പിക്കും തീര്‍ച്ച. മുമ്പ് മാംസാഹാരം കഴിച്ചിരുന്നെങ്കിലും മുംബൈയ്‌ക്ക് പുറത്തെ ചിക്കന്‍ ഫാമുകള്‍ കണ്ടതോടെയാണ് ജോണുനു മനം മാറിയത്.

ഇറ്റാലിയന്‍ ഡിഷുകളും ചൈനീസ് ഫുഡുമൊക്കെയാണ് പ്രിയങ്കരമെങ്കിലും സാക്ഷാല്‍ ബിഗ് ബി ഒരു ലളിത ഭക്ഷണത്തിന്‍റെ ആളാണ്. ഗുലാബ് ജാം, അലൂ പൂരി, പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങളൊക്കെ ഇഷ്ടമായ അമിതാഭ് ഭക്ഷണത്തിന്‍റെ ലാളിത്യം കൊണ്ട് തന്നെയാണ് സസ്യാഹാരം പഥ്യമാക്കിയത്. ഇതു തുടര്‍ന്നു കൊണ്ടു പോകാനും മുതിര്‍ന്ന സൂപ്പറിനു കഴിയുന്നു.

യുവതാരം ഷാഹിദ്കപൂര്‍ ശരീര സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കടുത്ത വ്യായാമങ്ങളിലാണ് ഏര്‍പ്പെടുന്നത്. പച്ചക്കറി ഭക്ഷണങ്ങള്‍ ശരീരത്തിന്‍റെ ഭാഗമായി എന്നത് തുറന്ന് സമ്മതിക്കുന്നു. അടുത്ത കാലത്താണ് ഷാഹിദ് സസ്യാഹാരം പരീക്ഷിച്ചു തുടങ്ങിയത്. മാംസാഹാരം ആരോഗ്യത്തെ ബാധിക്കുമെന്ന് ഒരു പുസ്തകത്തില്‍ വായിച്ചത്രേ.

മോഡലിംഗ് രംഗത്തെ സുന്ദരന്‍ മിലിന്ദ് സോമനും തമിഴ് സൂപ്പര്‍ താരം മാധവനും സസ്യാഹാരത്തിന്‍റെ വക്താക്കളാണ്. ബോളിവുഡ് ധാമങ്ങളില്‍ കരീന കപൂര്‍, ഇഷാ ഡിയോള്‍, അന്തരാ മാലി എന്നിവരും സസ്യാഹാരം ശീലത്തില്‍ പെടുത്തിയവരാണ്. കരീന മുന്‍ കാമുകന്‍ ഷഹിദ് സസ്യാഹാരമാക്കിയതിനാല്‍ അത് പിന്തുടര്‍ന്നയാളാണ്. ഷാഹിദിനോട് പിണങ്ങിയെങ്കിലും ഷാഹിദിന്‍റെ പ്രിയപ്പെട്ട ഡിഷുകളോടെ പിണങ്ങാന്‍ കരീന തയ്യാറല്ല!

വെബ്ദുനിയ വായിക്കുക