പ്രേമം തെലുങ്കില്‍, നിവിന്‍ പോളിയുടെ ‘ജോര്‍ജ്ജ്’ ഇനി നാഗചൈതന്യയ്ക്ക്!

വെള്ളി, 21 ഓഗസ്റ്റ് 2015 (14:55 IST)
മലയാളത്തിന്‍റെ മെഗാഹിറ്റ് ചിത്രം ‘പ്രേമം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. യുവ സൂപ്പര്‍താരം നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ‘കാര്‍ത്തികേയ’ എന്ന തെലുങ്ക് ത്രില്ലറിലൂടെ ശ്രദ്ധേയനായ ചന്തു മൊണ്ടേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ഹാരിക ആന്‍റ് ഹാസിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ എസ് രാധാകൃഷ്ണനാണ് പ്രേമത്തിന്‍റെ തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്. മറ്റ് താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
 
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ നാഗചൈതന്യ.

വെബ്ദുനിയ വായിക്കുക